Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയില്‍ എല്‍.ഡി.എഫ്, എസ്.ഡി.പി.ഐ കൂട്ടുകെട്ട് തകര്‍ന്നടിഞ്ഞതായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍.


ഈരാറ്റുപേട്ടയില്‍ എല്‍.ഡി.എഫ്, എസ്.ഡി.പി.ഐ കൂട്ടുകെട്ട് തകര്‍ന്നടിഞ്ഞതായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. ഈരാറ്റുപേട്ട നഗരസഭയുടെ ഭരണത്തെ അട്ടിമറിക്കാനായി സെബാസ്റ്റ്യന്‍ കുളത്തുങ്കന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് രൂപപ്പെടുത്തിയെടുത്ത അവിശുദ്ധ കൂടുകെട്ട്ായ്മ തകര്‍ന്നടിഞ്ഞതെന്ന് സജി മഞ്ഞകടമ്പില്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തെ തകര്‍ക്കാന്‍ എസ്.ഡി.പി.ഐക്ക് പിന്‍തുണ നല്‍കിയാല്‍ കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫ് നെ തൂത്തെറിയും എന്ന തിരിച്ചറിവാണ് എല്‍ഡിഎഫ് ഇന്ന് നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും സജി പറഞ്ഞു. വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച് ജനാധിപത്യ ഭരണത്തെ അട്ടിമറിക്കാനായി ഈരാറ്റുപേട്ടയിലും, കോട്ടയത്തും എല്‍ഡിഎഫ് നടത്തിയ  ശ്രമങ്ങള്‍ തീക്കൊള്ളി കൊണ്ടുള്ള തല ചെറിച്ചിലാണെന്നും സജി ആരോപിച്ചു.




Post a Comment

0 Comments