Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ സേവാഭാരതി കൂട്ടിക്കല്‍ പുനരധിവാസ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു


ഉരുള്‍പൊട്ടല്‍ നാശം വിതച്ച കൂട്ടിക്കല്‍, കൊക്കയാര്‍, ഏന്തയാര്‍ പ്രദേശങ്ങളില്‍ സര്‍വ്വതും നഷ്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനായി വിവിധ നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും ശേഖരിക്കുന്നതിന് പാലായില്‍ സംഭരണേ കേന്ദ്രം തുടങ്ങി. ളാലം മഹാദേവ ക്ഷേത്രത്തിന് സമീപം സേവാഭാരതി ഓഫീസില്‍ ആണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ളാലം മഹാദേവക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ടില്‍ നിന്ന് സഹായധനം സ്വീകരിച്ചുകൊണ്ട് കെ.എന്‍.ആര്‍.നമ്പൂതിരി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വ.ഡി.പ്രസാദ്, കെ.എസ്.ശിവദാസ്, കെ.ജെ. ജോസഫ് കളത്തൂര്‍, അഡ്വ.ജി. അനീഷ്, സിബി മേവട, അനില്‍ വി.നായര്‍ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments