Breaking...

9/recent/ticker-posts

Header Ads Widget

ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു



അതിരമ്പുഴ റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക്‌ന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു.  വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അതിരമ്പുഴ പള്ളി വികാരിയും സെന്റ് അലോഷ്യസ് സ്‌കൂള്‍ മാനേജരുമായ ഫാദര്‍ ഡോക്ടര്‍ ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ. പി. ദേവസ്യ അധ്യക്ഷനായിരുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു വലിയമല, ജില്ലാ പഞ്ചായത്ത് അംഗം  ഡോക്ടര്‍ റോസമ്മ സോണി, പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളുമായ പിവി മൈക്കിള്‍, ജോസ് അമ്പലക്കുളം, ജോറോയ് പൊന്നാറ്റില്‍, ജയ്‌സണ്‍ ജോസaഫ്, ജയിംസ് കുര്യന്‍, സജി തടത്തില്‍, ആന്‍സ് വര്‍ഗീസ്, ടി. എസ്. ദിലീപ്, ലിസി സെബാസ്റ്റ്യന്‍, ബേബി നാസ് അജാസ് ബാങ്ക് സെക്രട്ടറി എം ടി കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ് നേടിയ മാന്നാനം സെയിന്റ് എഫ്രേംസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മൈക്കിള്‍ സിറിയക്കിനെ പൊന്നോട അണിയിച്ചു ആദരിച്ചു.




Post a Comment

0 Comments