Breaking...

9/recent/ticker-posts

Header Ads Widget

അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.



അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം സംക്രാന്തിയില്‍, രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സംക്രാന്തി മഠത്തിപ്പറമ്പില്‍ നാസറിനാണ് വെട്ടേറ്റത്. അയല്‍വാസിയായ എബിന്‍ എന്ന് വിളിക്കപ്പെടുന്ന അരുണ്‍ ആണ് നാസറിന്റെ തലക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. മത്സ്യവ്യാപാരിയായ നാസര്‍ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിലാണ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചത്. അയല്‍പക്കക്കാര്‍ തമ്മിലുള്ള വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ നാസറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാസറിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അരുണ്‍ മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. മരക്കൊമ്പില്‍ പിടിച്ച് കിടന്ന ഇയാളെ അനുനയിപ്പിക്കാന്‍ ഗാന്ധിനഗര്‍ പോലീസും ഫയര്‍ഫോഴ്‌സും ശ്രമിച്ചെങ്കിലും ആദ്യ ഘട്ടത്തില്‍ ഇയാള്‍ വഴങ്ങിയില്ല. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഇയാളെ കരയ്ക്ക് കയറ്റിയത്. മദ്യലഹരിയിലാണ് ഇയാള്‍ അക്രമം നടത്തിയതെന്ന് കരുതപ്പെടുന്നു.




Post a Comment

0 Comments