ഉഴവൂരില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സേവാഭാരതി ഉഴവൂര്‍ യൂണിറ്റും അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രി യും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ കരുനെച്ചി ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ സേവാഭാരതി ഉഴവൂര്‍ യൂണിറ്റ് പ്രസിഡന്റ് അനില്‍ ചന്ദ്രസദനം അധ്യക്ഷനായിരുന്നു. സേവഭാരതി ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ ഇ. പി.കൃഷ്ണന്‍ നമ്പൂതിരി സേവാ സന്ദേശം നല്‍കി. അഹല്യ കണ്ണാശുപത്രി പി. ആര്‍. ഓ, റോബിന്‍.കെ, ക്യാമ്പിന്റെ പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചു. ജനപ്രതിനിധികളായ ജോണിസ്. പി. സ്റ്റീഫന്‍, സിന്ധുമോള്‍ ജേക്കബ്, രാമചന്ദ്രന്‍ താഴംപ്ലാക്കില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.




0 Comments