Breaking...

9/recent/ticker-posts

Header Ads Widget

ആര്‍ വേണുഗോപാലിന് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനം



സാംസ്‌ക്കാരിക രംഗത്തും, പരിസ്ഥിതി സംരക്ഷണ രംഗത്തും കിടങ്ങൂരിലെ നിറ സാന്നിദ്ധ്യമായിരുന്ന അന്തരിച്ച ആര്‍ വേണുഗോപാലിന് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനം കട്ടച്ചിറയില്‍ നടന്നു. പുഴയോരം റസിഡന്റ്‌സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തിലാണ് എന്‍എസ്എസ് കരയോഗം ഹാളില്‍ അനുസ്മരണ യോഗം ചേര്‍ന്നത്. പുഴയോരം റസിഡന്റ്‌സ് അസോസ്സിയേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ആര്‍ വേണുഗോപാല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട് നടന്ന യോഗം അഡ്വ കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക പി അമ്പിളി അനുസ്മരണ പ്രഭാഷണം നടത്തി. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാരവും നല്‍കി. റസിഡന്റ്‌സ് അസോസ്സിയേഷന്‍ വൈസ് പ്രസിഡന്റ് ശശിധരന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം രശ്മി രാജേഷ്, സതീശന്‍ കുന്നത്ത്, പിഎസ് ശ്രീകുമാര്‍, ബിന്ദു കെപി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments