Breaking...

9/recent/ticker-posts

Header Ads Widget

VFPCK ഭരണസമിതിയ്ക്ക് രേഖകള്‍ കൈമാറിയില്ലെന്ന് ആക്ഷേപം


തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയ്ക്ക് സ്ഥാനമൊഴിഞ്ഞ ഭരണസമിതി രേഖകള്‍ കൈമാറിയില്ലെന്ന് ആക്ഷേപം. ഏറ്റുമാനൂര്‍ വിഎഫ് പിസികെ സ്വാശ്രയ കര്‍ഷക സമിതിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഇതേ കുറിച്ച് പരാതി ഉന്നയിച്ചിരിക്കുന്നത്. 55 കര്‍ഷകര്‍ ഉള്‍പ്പെടുന്ന സ്വാശ്രയ കര്‍ഷക സമിതിയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും രേഖകള്‍ കൈമാറാന്‍ തയാറായിട്ടില്ല. മുന്‍ഭരണസമിതിയെ കുറിച്ച് സാമ്പത്തിക അഴിമതിയും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് വിഎഫ്പിസികെ കലൂര്‍ ഹെഡ് ഓഫീസിലും ഏറ്റുമാനൂര്‍ നഗരസഭയിലും പരാതി നല്കിയിട്ടുണ്ട്. കര്‍ഷകര്‍ ഉന്നയിച്ച വിഷയം ഗൗരവമായി കാണുന്നതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പറഞ്ഞു.




Post a Comment

0 Comments