കുറവിലങ്ങാട്ട് അടച്ചിട്ടിരുന്ന വീട്ടിലും വ്യാപാര സ്ഥാപനത്തിലും മോ ഷ ണം നടത്തിയ കേസിലെ പ്ര തി യെ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം കോട്ടപ്പടി സ്വദേശി പരുത്തോലില്‍ രാജനെയാണ് കുറവിലങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് ശേഷം എം സി റോഡരികില്‍ കുര്യനാട് പുത്തന്‍പുരക്കല്‍ എര്‍ത്ത്മൂവേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് 3600 രൂപ ഇയാള്‍ മോഷ്ടിച്ചു. തുടര്‍ന്ന് സ്‌കൂട്ടറില്‍ കുറവിലങ്ങാട്ടെത്തിയ ഇയാള്‍ കൃഷിഫാമിലെ കൃഷി അസിസ്റ്റന്റായ റിജോമോളുടെ വീടിന്റെ വാതില്‍ തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലര പവന്‍ സ്വര്‍ണവും ക വ ര്‍ന്നു . കുര്യനാട്ടെ സ്ഥാപനത്തില്‍ നിന്നും ലഭിച്ച സി സി ടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതി കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തുണ്ടെന്ന് കണ്ടെത്തിയത്. പോലീസ് എത്തി ഇയാളെ ക സ്റ്റ ഡി യിലെടുത്തു. വ്യാപാര സ്ഥാപനത്തില്‍ നിന്ന് മോ ഷ്ടി ച്ച 3600 രൂപ സ്‌കൂട്ടറില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കുര്യാനാട് ഭാഗത്തെ കാടുപിടിച്ച പുരയിടത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. കുറവിലങ്ങാട് എസ്എച്ച്ഒ സജീവ് ചെറിയാന്‍ എസ് ഐ മാരായ കെ എം മാത്യു, മനോജ് കുമാര്‍, എ എസ് ഐ മാരായ ആര്‍ അജി, സാജു ലാല്‍, സിനോയ് മോന്‍ എസ് സി പി ഒ മാരായ പിസി അരുണ്‍, പി ആര്‍ രാജീവ്, എം എസ് അരുണ്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്ര തി യെ പിടികൂടിയത്.




0 Comments