ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ സ്ഥിരം അപകട മേഖലയായ കുറുപ്പുന്തറ പുളിന്തറ വളവില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട മിനി ലോറിയാണ് അപകടത്തില്‍പെട്ടത്. പെരുമ്പാവൂരില്‍ നിന്നും ഏറ്റുമാനൂരിലേയ്ക്ക് പോളിത്തീന്‍ കേബിളുകളും ആയി വന്ന ലോറിയാണ് വളവില്‍ മറിഞ്ഞത്. എതിരെവന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് സമീപത്ത് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.




0 Comments