കോവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന സഹജീവികള്‍ക്ക് കാരുണ്യസ്പര്‍ശവുമായി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡി യോഗ്രാഫേഴ്‌സ് അസോസിയേഷന്‍. വാര്‍ദ്ധക്യത്തില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ടും രോഗത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് സഹായം നല്‍കിക്കൊണ്ടാണ് സംഘടന നേതൃത്വത്തില്‍ സ്‌നേഹകൂട്ടായ്മ സംഘടിപ്പിച്ചത്. കോട്ടയo ബേക്കര്‍ ജംഗ്ഷനിലെ സ്നേഹക്കൂട് അഭയകേന്ദ്രത്തിലെ അഗതി കള്‍ക്ക് ഭക്ഷണം കൊടുത്തും അവരോടൊപ്പം ഭക്ഷണംകഴിച്ചും കലാപരിപാടികള്‍ സംഘ ടിപ്പിച്ചും ആയിരുന്നു സാന്ത്വനം 2021 പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സോബി കുര്യന്‍ ഭദ്രദീപം തെളിയിച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എം ജി രാജു, വൈസ് പ്രസിഡന്റ് ടോമി പാറപ്പുറം, ജില്ലാ പ്രസിഡണ്ട് പി. ബി.ചന്ദ്ര ബോസ്, സെക്രട്ടറി റെജി കുമരകം സിബി ആന്റണി, ലാസര്‍ എംസി, ഓമനക്കുട്ടന്‍, ബാബു കിടങ്ങൂര്‍, നിയ സിജു, എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. സ്‌നേഹകൂട് മാനേജിംഗ് ട്രസ്റ്റി നിഷ, സെക്രട്ടറി അനുരാജ് ബി കെ, മിലന്‍ കെ എസ്, സാംജി പി ജോര്‍ജ് എന്നിവരും സ്‌നേഹ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു.
0 Comments