പെട്രോള്‍ ഡീസല്‍ വില വര്‍ധനവിന് ആനുപാതികമായി ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യുന്റെ നേതൃത്വത്തില്‍ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ തൊഴിലാളികള്‍ ഉപരോധസമരം നടത്തി. സി ഐ ടി യു നേതാവ് കെ.എന്‍. രവി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സമരത്തിന് തൊഴിലാളി നേതാക്കളായ സജി ചേനപ്പാടി കെ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. സിഐടിയു പാലാ ഏരിയ കമ്മറ്റി പാലാ താലൂക് ഓഫിസിനു മുനില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു സലി വിജി അധ്യക്ഷനായിരുന്നു. സിഐടിയു ജില്ല വൈസ് പ്രസിഡന്റ് ലാലിചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജോയ് കുഴിപ്പാല, അജി ജോര്‍ജ് കെഎസ് പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി




0 Comments