കിടങ്ങൂര്‍ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ബാലസഭ സംഗമം പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ സന്തോഷ് അധ്യക്ഷയായിരുന്നു. കിടങ്ങൂര്‍ എസ്‌ഐ ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഹേമ രാജു പഞ്ചായത്ത് അംഗങ്ങളായ ദീപ സുരേഷ്, സനല്‍കുമാര്‍, വിജയന്‍, രശ്മി രാജേഷ്, കുഞ്ഞുമോള്‍ ടോമി, സിബി സിബി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഷൈനി തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസും പേപ്പര്‍പേന നിര്‍മാണ പരിശീലനവും നടന്നു.




0 Comments