എസ്ബിഐ കോട്ടയം മെഡി. കോളേജ് ബ്രാഞ്ചില്‍ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂലവട്ടം കുന്നേല്‍ ജേക്കബ് എന്നയാളാണ് അറസ്റ്റിലായത്. അക്കൗണ്ടിലുള്ളതില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടാണ് ഇയാള്‍ ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഇയാള്‍ ബാങ്കെിലെത്തി വനിതാ ജീവനക്കാരിയോട് പണം ആവശ്യപ്പെട്ടത്. 99 രൂപ മാത്രമാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നതെങ്കിലും 3000 രൂപ വേണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. കാഷ് നല്കാന്‍ കഴിയില്ലെന്ന് അറിയിച്ച ജീവനക്കാരിയുടെ കഴുത്തില്‍ ബ്ലേഡ് വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ആംബുലന്‍സ് ജീവനക്കാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.




0 Comments