Breaking...

9/recent/ticker-posts

Header Ads Widget

പുനരധിവാസം ഉറപ്പാക്കണമെന്ന് ബിജെപി


ഉരുള്‍പൊട്ടലും, പ്രളയക്കെടുതിയും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. ദേശീയ കൗണ്‍സിലംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ അദ്ധ്യക്ഷനായിരുന്നു. ബിജെപി നേതാക്കളായ ജി രാമന്‍ നായര്‍, ബി രാധാകൃഷ്ണമേനോന്‍, എം ബി രാജഗോപാല്‍, നോബിള്‍ മാത്യു, എം.എസ് കരുണാകരന്‍, എം.കെ ശശികുമാര്‍, ടി.എന്‍ ഹരികുമാര്‍, ടി.എ ഹരികൃഷ്ണന്‍. സോമന്‍ തച്ചേട്ട്, പിജി ബിജുകുമാര്‍, റീബാ വര്‍ക്കി, സുമിത് ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments