Breaking...

9/recent/ticker-posts

Header Ads Widget

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി


കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഏറ്റുമാനൂര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. യോഗം അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി  ഉദ്ഘാടനം ചെയ്തു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും ജില്ലാ തലത്തില്‍ അക്രഡിറ്റേഷന്‍ നല്‍കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു . അസോസിയേഷന്‍  ജില്ലാ പ്രസിഡന്റ് ബിജു ഇത്തിത്തറ അധ്യക്ഷനായിരുന്നു . യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി കെ  ഫിലിപ്പോസ്, എ.ആര്‍ രവീന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ ബൈജു പെരുവ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments