കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി ( വാര്‍ഡ് 9), മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂര്‍ സെന്‍ട്രല്‍ (വാര്‍ഡ് 12) എന്നീ ജനറല്‍ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഡിസംബര്‍ ഏഴിന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും. നാളെ മുതല്‍ 19 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 20ന് സൂക്ഷ്മ പരിശോധന നടത്തും. എട്ടിനു രാവിലെ 10 മുതലാണ് വോട്ടെണ്ണല്‍.
ഉപതെരഞ്ഞെടുപ്പു ക്രമീകരണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വരണാധികാരിളുടെയും ഉപവരണാധികാരികളുടെയും യോഗം കളക്ട്രേറ്റില്‍ ചേര്‍ന്നു. ബൂത്തുകളുടെയും സ്‌ട്രോങ്ങ് റൂമുകളുടെയും പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ബുധനാഴ്ച (നവംബര്‍ 10) മുതല്‍ പ്രാബല്യത്തില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് നടപടിക്രമം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 10 വരെ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ബാധകമായിരിക്കും.



0 Comments