മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫീസിന്റെയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോണ്‍ പുതിയേടത്ത് ചാലില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ് അധ്യക്ഷയായിരുന്നു. മീനച്ചില്‍ താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍ ലോറന്‍സ് മാത്യു ശില്പശാല നയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. സി.കുര്യന്‍, കൊച്ചുറാണി സെബാസ്റ്റ്യന്‍, ജോണ്‍സണ്‍ പുളിക്കയില്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പികെ ദിനേശ്, വ്യവസായ വികസന ഓഫീസര്‍ പി. ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 'സംരംഭകരും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ' എന്ന വിഷയത്തില്‍ അഡ്വക്കേറ്റ് കെ വൈ സുധീന്ദ്രനും, 'വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും ' എന്ന വിഷയത്തില്‍ വ്യവസായ വികസന ഓഫീസര്‍ എ.വി.നിഷാ മോളും ക്ലാസ് നയിച്ചു.




0 Comments