ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളിയില്‍ തിരുനാളാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച കൊടിയേറും. വൈകിട്ട് 4ന് വികാരി ഫാ. ടോം കുന്നുപുറം കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. അതിരമ്പുഴ ഫൊറോന പള്ളി വികാരി ഫാ ജോസഫ് മുണ്ടകത്തിലിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന നടക്കും. നവംബര്‍ 18 മുതല്‍ 21 വരെ ക്രിസ്തുരാജന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള രഥയാത്ര നടക്കും. പ്രധാന തിരുനാള്‍ ദിനമായ നവംബര്‍ 21ന് രാവിലെ 7ന് പരിശുദ്ധ റാസ കുര്‍ബ്ബാനയ്ക്ക് ഫാ. ജോസഫ് വേലങ്ങാട്ടുശ്ശേരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.വൈകിട്ട് ടൗണ്‍ ചുറ്റി രഥയാത്ര നടക്കും. നവംബര്‍ 13 മുതല്‍ 16 വരെ രാത്രി 8 ന് നടക്കുന്ന ഓണ്‍ലൈന്‍ ധ്യാനത്തിന് ഫാ. റോയി കടുപ്പില്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ ടോം കുന്നുംപുറം, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാലായില്‍, ബെന്നി രാജ്, സെബാസ്റ്റ്യന്‍ ചിറയില്‍, ജോയി പൂവംനില്‍ക്കുന്നതില്‍, രാജു മാതിരപ്പള്ളി, ടോമി തെരുവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments