Breaking...

9/recent/ticker-posts

Header Ads Widget

പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിഷേധ സമരം നടത്തി


പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി. ഏറ്റുമാനൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ സമരം സിപിഎം ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി കെ. എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് കെ. എസ്.അമ്പിളി അധ്യക്ഷയായിരുന്നു. നേതാക്കളായ പി. എന്‍. സാബു, ഗീത ഉണ്ണികൃഷ്ണന്‍, സാലി ജയചന്ദ്രന്‍, നളിനി സോമദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപരോധ സമരത്തിന് മുന്നോടിയായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും നടത്തി.



Post a Comment

0 Comments