മാഞ്ഞൂര്‍ പഞ്ചായത്തോഫീസിനു മുന്നില്‍ നിരാഹാര സത്യാഗ്രം നടത്തിയിരുന്ന പട്ടറക്കാലായില്‍ ഹരിദാസിനെ ശാരീരിക അവശതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ വ്യക്തി അടച്ച വീട്ടിലേക്കുള്ള നടപ്പുവഴി തുറന്നു കിട്ടണമെന്നാവശ്യപ്പെട്ടാണ് ഹരിദാസ് നിരാഹാര സത്യാഗ്രഹസമരം നടത്തി വന്നത്. വെള്ളിയാഴ്ച മുതല്‍ പഞ്ചായത്തോഫീസിനു മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ച ഹരിദാസ് തിങ്കളാഴ്ച മുതലാണ് നിരാഹാര സമരം ആരംഭിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഗ്രാമ പഞ്ചായത്ത് അടിയന്തിര കമ്മറ്റി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.




0 Comments