അതി ദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലുള്ള ജനകീയ സമിതിയുടെ പരിശീലനത്തിന് തുടക്കമായി. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു പരിശീലനപരിപാടി സംഘടിപ്പിച്ചത്.. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തിയ പരിശീലന പരിപാടി കുടുംബശ്രീ ജില്ലാ നോഡല്‍ ഓഫീസര്‍ പി എസ് ഷിനോ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫെസിലിറ്റേറ്റര്‍ ബിന്ദു അജി, ആര്‍ ജി എസ് എ ജില്ലാ കോഡിനേറ്റര്‍ ഡോക്ടര്‍ എസ്.വി. ആന്റോ തുടങ്ങിയവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.




0 Comments