കടനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച കെഎസ്ഇബി യുടെ നടപടിയില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്തംഗങ്ങള്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെയാണ് മൂവായിരത്തില്‍ താഴെ രൂപ വരുന്ന ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. കഴിഞ്ഞ ദിവസം ചുമതലയേറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ വൈകിയതാണ് ബില്‍ അടയ്ക്കുന്നതിന് തടസ്സമായത്. ജനകീയ ഹോട്ടലിന്റെയും വിവിധ ഓഫീസുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെയാണ് ജനപ്രതിനിധികള്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ഉപരോധ സമരം നടത്തിയത്. നിജസ്ഥിതി മനസ്സിലാക്കിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പിന്നീട് കണക്ഷന്‍ പുനസ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, ജയ്‌സണ്‍ പുത്തന്‍കണ്ടം, ജോസ് പ്ലാശ്ശനാല്‍, സിബി ചക്കാലക്കല്‍, ജിജി തമ്പി, ബിന്ദു, റീത്തമ്മ തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.




0 Comments