Breaking...

9/recent/ticker-posts

Header Ads Widget

കടന്നല്‍ കുത്തേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്.



വെളിയന്നൂരില്‍ കടന്നല്‍ കുത്തേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. കുഴിപ്പാനിമല ഭാഗത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരത്തില്‍ കൂടു കൂട്ടിയിരുന്ന കടന്നലുകളാണ് ഇളകിയെത്തിയത്. സമീപവാസിയായ കുഴുപ്പില്‍ ജയ്‌മോള്‍ക്കാണ് കുത്തേറ്റത്. ജയ്‌മോളെ രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവര്‍ ഷാജിക്കും കടന്നല്‍ കുത്തേറ്റു. ഭിന്നശേഷിക്കാരിയായ ജയ്‌മോള്‍ വീടിനുള്ളില്‍ കയറിയെങ്കിലും കടന്നലുകള്‍ അക്രമം തുടരുകയായിരുന്നു. കടന്നല്‍ കൂട് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

.




Post a Comment

0 Comments