എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ പിരിച്ചുവിടണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ദക്ഷിണ മേഖല പ്രസിഡന്റ് പ്രസാദ് കുരുവിള ആവശ്യപ്പെട്ടു. നാടൊട്ടുക്ക് മദ്യശാലകള്‍ തുറന്നശേഷം സമ്പൂര്‍ണപരാജയമായ വിമുക്തി മിഷന്‍ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് സാമ്പത്തികബാധ്യത മാത്രമാണ് വരുത്തുന്നതെന്നും പ്രസാദ് കുരുവിള പറഞ്ഞു. യഥേഷ്ടം മദ്യശാലകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കോടതിയുടെ പരിരക്ഷ തേടാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ മദ്യവിലപന മൂലം പൊതുസമൂഹത്തിന് ഉണ്ടായ നഷ്ടക്കണക്കുകള്‍ നിയമസഭയിലൂടെ പുറത്തുവിടണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു. മനുഷ്യന്റെ മദ്യാസക്തിയെ ചൂഷണം ചെയ്ത് സമ്പത്തും ആരോഗ്യവും കൊള്ളയടിക്കുകയാണെന്നും പ്രസാദ് കുരുവിള ആരോപിച്ചു.




0 Comments