അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്രവിഭാഗത്തിന്റേയും കോട്ടയം നാട്ടുകൂട്ടത്തിന്റേയും ആഭിമുഖ്യത്തില്‍ കേരള ചരിത്ര സെമിനാറും, ചരിത്ര ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു. ചിത്രപ്രദര്‍ശനം തോമസ് ചാഴിക്കാടന്‍ എം.പി. ഉദ്ഘാടനം ചെയ്തു . യോഗത്തില്‍ അതിരമ്പുഴ സെന്റ് മേരീസ് പള്ളി വികാരി ഡോ.ഫാ.ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷനായിരുന്നു. അതിരമ്പുഴയുടെ ദേശചരിത്രമെന്ന വിഷയത്തില്‍ പ്രമുഖ ചരിത്രകാരനായ പള്ളിക്കോണം രാജീവ് പ്രഭാഷണം നടത്തി. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ഗ്രാമപഞ്ചായത്ത് അംഗം ജോഷി ഇലഞ്ഞിയില്‍,ഹെഡ് മാസ്റ്റര്‍ ഷൈരാജ് വര്‍ഗീസ്, ജോബി തോമസ്, തോമസ് എം.എഫ്, ബോബി ജെയിംസ്, ഷിനു ജോസഫ്, റെജിമോന്‍ കെ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രേഖാചിത്രങ്ങളിലൂടെയും ഫോട്ടോഗ്രാഫുകളിലൂടെയും വിവരണങ്ങളുടെ സഹായത്തോടെ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളുടെ സാംസ്‌കാരികചരിത്രം വിഷയമാക്കി 'കോട്ടയത്തിന്റ ചരിത്രം - ഒരു നേര്‍ക്കാഴ്ച' എന്ന ചിത്രപ്രദര്‍ശനമാണ് സെമിനാറിനോടൊപ്പം സംഘടിപ്പിച്ചത്.




0 Comments