Breaking...

9/recent/ticker-posts

Header Ads Widget

അന്ധബധിര പുനരധിവാസ പദ്ധതി അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു


കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെയും അസീം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ അന്ധബധിര പുനരധിവാസ പദ്ധതി അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം നിര്‍വ്വഹിച്ചു.  കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി. സി റോയി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചപകേശന്‍, കോട്ടയം ജില്ലാ സാമൂഹ്യനിതി ഓഫീസ് ഇന്‍ചാര്‍ജ്ജ് പ്രമോദ് കുമാര്‍ എന്‍.പി, സംസ്ഥാന സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ കോര്‍ഡിനേറ്റര്‍ മനോജ് കുര്യന്‍, കോട്ടയം ജില്ലാ സ്പെഷ്യല്‍ എംപ്ലോയിമെന്റ് ഓഫീസര്‍ സോണിയ എ.എം എന്നിവര്‍ ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്തു.



Post a Comment

0 Comments