Breaking...

9/recent/ticker-posts

Header Ads Widget

നാശനഷ്ടം സംഭവിച്ച വ്യാപാര സമൂഹത്തിന് സഹായ ഹസ്തവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്.



ഉരുള്‍പൊട്ടലിലും, വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച കിഴക്കന്‍ മേഖലയിലെ വ്യാപാര സമൂഹത്തിന് സഹായ ഹസ്തവുമായി കുടുത്തുരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്. 1 ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയാണ് നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് നല്‍കുന്നത്. കൂട്ടിക്കല്‍,കൊക്കയാര്‍,മുണ്ടക്കയം പ്രദേശങ്ങളില്‍ 1500 ഓളം വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി നശിക്കുകയും 500ഓളം സ്ഥാപനങ്ങള്‍ ഭാഗികമായി നശിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സഹായമെത്തിക്കുന്നതിനായാണ് കടുത്തുരുത്തി യൂണിറ്റ് ധന സമാഹരണം നടത്തിയത്. കെവിവിഇഎസ് യൂണിറ്റോഫീസില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ജോണി കടപ്പൂരാന്റെ നേതൃത്വത്തില്‍ ധനസഹായം  ജില്ലാ പ്രസിഡന്റ് എംകെ തോമസുകുട്ടിക്ക് കൈമാറി. ജില്ലാ കമ്മറ്റി യോഗത്തില്‍വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുക വ്യാപാര സമൂഹത്തിന് കൈമാറും. കടുത്തുരുത്തിയില്‍ നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ജോണി കടപ്പൂരാന്‍ അദ്ധ്യക്ഷനായിരുന്നു. പി.കെ വിജയന്‍, കെജെ ഫിലിപ്പ്, മാത്യു എം എബ്രാഹം, ശ്രീകുമാര്‍ തെക്കേടത്ത്, അലക്‌സ് കളപ്പുര, ജോസ് കോട്ടയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments