കടുത്തുരുത്തി റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരുടെയും കൂട്ടായ്മയായ പി.എല്‍ സി. സമര സമതിയുടെ നേതൃത്വത്തില്‍ കര്‍ഷകരും, ജീവനക്കാരും പ്രകടനവും , സമ്മേളനവും നടത്തി. മുന്‍ ഭരണ സമതിയുടെ അഴിമതി മൂലം അടച്ചുപൂട്ടിയ കടുത്തുരുത്തി റബര്‍ മാര്‍ക്കറ്റിംങ്ങ് സൊസൈറ്റിയും അനുബന്ധ സ്ഥാപനമായ പി.എല്‍.സി ഫാക്ടറി എത്രയും വേഗം പുനരുദ്ധരിക്കുക, കര്‍ഷകരുടെയും നിക്ഷേപകരുടെയും പണം എത്രയും വേഗം തിരിച്ച് നല്‍കുക, സഹകരണമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച കണ്‍സോര്‍ഷ്യം രൂപീകരിക്കുക., അഴിമതി നടത്തിയവരില്‍ നിന്നും ഈടാക്കാനുള്ള 34.6 കോടി ഉടന്‍ ഈടാക്കുക തുടങ്ങിയ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രകടനം നടത്തിയത്. മാര്‍ക്കറ്റ് ജംങ്ഷനില്‍ നിന്ന് ആരംഭിച്ച കര്‍ഷകമാര്‍ച്ച് സെന്‍ട്രല്‍ ജംങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സമര സമതി കണ്‍വീനര്‍ സന്തോഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. കടുത്തുരുത്തി ഏരിയാ കമ്മറ്റി അംഗം കെ.ജയകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടി റ്റി.സി. വിനോദ്, സമര സമതി നേതാക്കളായ അനില്‍ കാട്ടാത്തു വാല , ഷാജി.പി.എം, അജി എം.റ്റി, മാത്തച്ചന്‍ നീരാളക്കോട്ടില്‍, ജോജോ വഞ്ചിപ്പുര, ശശി പൂര്‍ണ്ണിമ , ഇ.എ. കുര്യന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments