എം.സി റോഡിലെ സ്പീഡ് ബ്രേക്കറുകള്‍ നീക്കം ചെയ്യുവാന്‍ ഉടന്‍ നടപടി ആരംഭിക്കും. എം.സി റോഡില്‍ കുറവിലങ്ങാട് വെമ്പിള്ളി മേഖലകളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ബ്രേക്കറുകള്‍ അപകട കാരണമാകുന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ് മോന്‍സ് ജോസഫ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കി. കുറവിലങ്ങാട് വെമ്പിള്ളി മേഖലകളിലുള്ള സ്പീഡ് ബ്രേക്കറുകളാണ് ബ്ലാക് സ്‌പോട്ടുകള്‍ ആയി വിലയിരുത്തിയിട്ടുള്ളത്. ഇതുപ്രകാരമാണ് ഇവിടെ റമ്പിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചത്.




0 Comments