ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനു മുമ്പേ റോഡുകളിലെ കുഴികളടയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവിധ ജില്ലകളില്‍ പ്രധാന റോഡുകളിലെ കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി. ഇതിനാവശ്യമായ ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്നും, നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ധന മൂലമുള്ള പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടനകാലത്തിനു മുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന പിഡബ്ല്യുഡി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കനത്ത മഴയാണ് അറ്റകുറ്റപ്പണികള്‍ക്ക് തടസ്സമാകുന്നത്. റോഡുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.




0 Comments