വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗം ജന. സെക്രട്ടറിയായി 25 വര്‍ഷം തികയുന്ന നവംബര്‍ 17 സമുദായ കുലദ്രോഹി ദിനമായി ആചരിക്കുമെന്ന് എസ്എന്‍ഡിപി വിമോചന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25 വര്‍ഷങ്ങളില്‍ നേതൃത്വം സമ്പൂര്‍ണപരാജയവും ഗുരുധര്‍മ വിരുദ്ധവും ആയിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. സംഘടനയില്‍ കുടുംബാധിപത്യം സ്ഥാപിക്കുകയും അഴിമതിയും വിദ്യാഭ്യാസ കച്ചവടവും നടത്തി പണം സമ്പാദിക്കുകയും ചെയ്തിരിക്കുകയാണെന്ന് നേതാക്കള്‍ അറിയിച്ചു. വിമോചന സമിതി പ്രസിഡന്റ് അഡ്വ ആര്‍ അജന്തകുമാര്‍ വര്‍ക്കിംഗ് പ്രസിഡന്റ് വിപി ദാസന്‍, ജന സെക്രട്ടറി അഡ്വ കെഎം സന്തോഷ്‌കുമാര്‍, ശ്രീപാദം ശ്രീകുമാര്‍ അജയന്‍ കെ തങ്കപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments