Breaking...

9/recent/ticker-posts

Header Ads Widget

ഇ ശ്രം സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് വ്യാഴാഴ്ച രാവിലെ 10ന് ഏറ്റുമാനൂര്‍ ബ്രാഹ്മണ സമൂഹമഠം ഹാളില്‍


അസംഘടിത തൊഴിലാളികള്‍ക്കായി ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് വ്യാഴാഴ്ച രാവിലെ 10ന് ഏറ്റുമാനൂര്‍ ബ്രാഹ്മണ സമൂഹമഠം ഹാളില്‍ നടക്കും. ഓള്‍ കേരള ഹെരിഡറ്ററി ആര്‍ട്ടിസാന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റേയും തപാല്‍ വകുപ്പിന്റേയും സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്. കാഡ് കോ ചെയര്‍മാന്‍ നടുവത്തൂര്‍ സുന്ദരേശന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വിപി സോമസുന്ദരം ഇ-ശ്രം കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. ഇഎസ് ബിജു മുഖ്യ പ്രഭാഷണം നടത്തും. യൂണിയന്‍ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷനായിരിക്കും. നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് മിനു മനോജ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എന്‍പി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഹെരിഡറ്ററി ആര്‍ട്ടിസാന്‍സ് യൂണിയന്‍ ഭാരവാഹികളായ പിസി ഗിരീഷ് കുമാര്‍, ഗണേഷ് ഏറ്റുമാനൂര്‍, ജി നടരാജന്‍, കെകെ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments