Breaking...

9/recent/ticker-posts

Header Ads Widget

കേരള വേളാര്‍ സര്‍വീസ് സൊസൈറ്റിയുടെ 41 -മത് കോട്ടയം ജില്ലാ സമ്മേളനം നടന്നു


കേരള വേളാര്‍ സര്‍വീസ് സൊസൈറ്റിയുടെ നാല്പത്തിയൊന്നാമത് കോട്ടയം ജില്ലാ സമ്മേളനം  ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.  സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.  സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ എം സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സമുദായത്തിലെ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. കെ. വി. എസ്.എസ്  സംസ്ഥാന പ്രസിഡന്റ് കെ എം ദാസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം മുതിര്‍ന്നവരെ ആദരിക്കല്‍ എന്നിവയും ഇതോടനുബന്ധിച്ച് നടന്നു.  ഷാജി ചൂണ്ടച്ചേരി, എംകെ അജയന്‍, വിഷ്ണു വിജയന്‍, സാബു കട്ടച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments