നീണ്ടൂരില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച ആലി, വാവ, ഗോപി എന്നിവരുടെ 50-ാമത് രക്തസാക്ഷിത്വ വാര്‍ഷികാചരണം 26, 27 തീയതികളില്‍ നടക്കും. 1971 ഡിസംബര്‍ 26-നാണ് കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ തൊഴിലാളികള്‍ മരണമടഞ്ഞത്. 50-ാമത് രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം നേതാക്കളായ വൈക്കം വിശ്വന്‍, കെ സുരേഷ് കുറുപ്പ്, എ.വി റസ്സല്‍, വി.എന്‍ വാസവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി ദീപശിഖാ റാലി, കൊടിമര, കപ്പി, കയര്‍, ബാനര്‍ ജാഥകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സമര നഗരിയില്‍ എത്തിച്ചേരും. 26 ന് വൈകിട്ട് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ഡോ. പി രാവുണ്ണി ഉദ്ഘാടനം ചെയ്യും.




0 Comments