Breaking...

9/recent/ticker-posts

Header Ads Widget

74 കാരിയായ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി


74 കാരിയായ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കോതനല്ലൂര്‍ സ്വദേശിനിയായ 74കാരിയെ ആണ് വീട്ടില്‍ അതിക്രമിച്ചു കയറിയ സമീപവാസി ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പ്രതിരോധത്തിനിടയില്‍ അടിയേറ്റ വയോധിക കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അതിക്രമം നടന്നത്. ഭയന്നുപോയ വൃദ്ധ  വാര്‍ഡ് മെമ്പറുടെയും പോലീസിന്റെയും സഹായം ഫോണ്‍ വിളിച്ച്  തേടുകയായിരുന്നു. വയോധികയെ ആക്രമിക്കുന്നതിന് ഇടയില്‍  ഒച്ചയും ബഹളവും കേട്ട് കൊച്ചുമകന്‍ ഓടിയെത്തിയതോടെയാണ്  പ്രതി ഓടി   രക്ഷപ്പെട്ടത്. പ്രദേശവാസിയായ മുള്ളും കുഴിയില്‍ ബോബിന്‍ വര്‍ക്കിക്കെതിരെ ആണ് വയോധിക മൊഴി നല്‍കി.  സംഭവം സംബന്ധിച്ച് കടുത്തുരുത്തി പോലീസ് കേസെടുത്തു. കടുത്തുരുത്തി എസ്. ഐ.വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.



Post a Comment

0 Comments