പാലാ: ഉള്ളനാട് ഒഴുകുപാറയില്‍ പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയില്‍ വീണ് 8 വയസ്സുകാരന്‍ മരിച്ചു. വേലിക്കകത്ത് ബിന്‍സിന്റെ മകന്‍ പൗളിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെ ആയിരുന്നൂ സംഭവം. പഴയ വിറകുപുരയോടു ചേര്‍ന്ന് കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കെ ശോച്യാവസ്ഥയിലായിരുന്ന ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. മറ്റ് രണ്ട് കുട്ടികള്‍ കൂടി ഉണ്ടായിരുന്നെങ്കിലും അവര്‍ ഓടി മാറി. കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഭിത്തിക്കടിയില്‍ നിന്ന് കുട്ടിയെ എടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌ക്കാരം ഞായറാഴ്ച നടത്തും.




0 Comments