Breaking...

9/recent/ticker-posts

Header Ads Widget

കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ വില്ലേജോഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.



കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ വില്ലേജോഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കേരളത്തെ രണ്ടായി മുറിക്കുന്നതും, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും, കടക്കെണിയിലാക്കുന്നതുമായ പദ്ധതി ഉപേക്ഷിക്കണമെന്നതാണ് ബിജെപിയുടെ നിലപാടെന്ന് ലിജിന്‍ലാല്‍ പറഞ്ഞു. ബിജെപി ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവന്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ട്രഷറര്‍ ഡോ ശ്രീജിത് കൃഷ്ണന്‍, പി ദിലീപ്, ആര്‍ ഗോപാലകൃഷ്ണന്‍, സനീഷ് ഗോപി, ജോസഫ് പട്ടിത്താനം, സരിതാ നാരായണന്‍, ഉഷാ സുരേഷ്, രശ്മി ശ്യാം, രാധികാ രമേഷ്, സിന്ധു കറുത്തേടം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷിന്‍ ഗോപാല്‍, സതീഷ് കാവ്യധാര, റെജി പൊടിപാറ, സുരേഷ് നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments