കല്ലറ-ആയാംകുടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി കല്ലറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. കല്ലറ ചുരക്കുഴി ജംഗ്ഷന് സമീപം രൂപപ്പെട്ടിരിക്കുന്ന കുഴികളില്‍ വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. ബിജെപി വൈക്കം മണ്ഡലം സെക്രട്ടറി പി.എന്‍ പ്രതാപന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബിജെപി കല്ലറ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എം അശോകന്‍, സാബു നരിക്കുഴി, പ്രതീഷ്‌കുമാര്‍, ഷാജി ഇ.റ്റി, കേശപ്പന്‍, ബാലകൃഷ്ണന്‍ നായര്‍, അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചൂരക്കുഴി ഭാഗത്ത് അടുത്തിടെയുണ്ടായ അപകടങ്ങളില്‍ 41 പേര്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ അടിയന്തിരമായി അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങളായ രമേഷ് കാവിമറ്റം, അരവിന്ദ് ശങ്കര്‍, ജോയി കല്‍പ്പകശ്ശേരി എന്നിവര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. കടുത്തുരുത്തി സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തിയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.




0 Comments