കെഎസ്ആര്‍ടിസിയില്‍ നവംബര്‍ മാസത്തെ ശമ്പളം ഡിസംബര്‍ 17 ആയിട്ടും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിഎംഎസ് നേതൃത്വത്തിലുള്ള കെഎസ്ടിഇഎസ് സംസ്ഥാന വ്യാപകമായി ഉപരോധ സമരം നടത്തി. പാലാ ഡിപ്പോയില്‍ നടന്ന ഉപരോധ സമരം യൂണിറ്റ് പ്രസിഡന്റ് വി.വി മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ്ജ് സെബാസ്റ്റിയന്‍, യൂണിറ്റ് സെക്രട്ടറി കെ.ആര്‍ സുനില്‍കുമാര്‍, ജി പ്രതാപ് കുമാര്‍, വിപിന്‍ വിഷ്ണു, ഇ.എസ് ബിന്ദു, പി.ആര്‍ സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments