Breaking...

9/recent/ticker-posts

Header Ads Widget

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ UDF കളക്ടേറ്റ് മാര്‍ച്ച് ശനിയാഴ്ച്ച



കടക്കെണിയിലായ ആയ കേരളത്തെ, സില്‍വര്‍ ലൈന്‍ പദ്ധതി ഒന്നേകാല്‍ ലക്ഷം കോടി മുടക്കി തിരുവനന്തപുരം മുതല്‍ കാസര്‍ഗോടുവരെ 2 മണിക്കൂര്‍ യാത്ര ലാഭിക്കാനായി നടപ്പാക്കിയാല്‍, അപ്പാടെ തകര്‍ക്കുമെന്ന് എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. CPM ന്റെ ഇഷ്ടക്കാരെ കെ. റെയില്‍ പദ്ധതിയുടെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ലഭക്കൊതി മൂലമാണെന്നും കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ തിരുവഞ്ചൂര്‍ ആരോപിച്ചു. നാടിനെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറകണം എന്ന് ആവശ്യപ്പെട്ട് 18/12/2021 ശനിയാഴ്ച്ച 10.AM ന് കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധ മാര്‍ച്ച് കോട്ടയം കളക്ടറേറ്റിലെയ്ക്ക് നടക്കും. പ്രതിഷേധസമരം കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ന്‍ MLA യും, UDF കോട്ടയം ജില്ലാചെയര്‍മന്‍ സജി മഞ്ഞക്കടമ്പിലും പത്രസമ്മേളനത്തില്‍ അറിയിച്ചു.




Post a Comment

0 Comments