പാലായില്‍ ലോഡുമായെത്തിയ ടോറസ് ലോറിയില്‍ കാറിടിച്ച് അപകടം. ന്യൂബസാര്‍ റോഡില്‍ നിന്നും ഇറങ്ങി വന്ന കാര്‍ ലോറിയുടെ പിന്നില്‍ തട്ടിയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചു. ലോറിയ്ക്ക് പിന്നില്‍ കറിന്റെ മുന്‍വശം കുടുങ്ങിയതിനെ തുടര്‍ന്ന് കാറിന്റെ മുന്‍വശം പൊളിഞ്ഞിളകി. രണ്ട് കാറുകള്‍ക്കും സാരമായ തകരാര്‍ സംഭവിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പാലാ പോലീസ് സ്ഥലത്തെത്തി.




0 Comments