കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ നിയന്ത്രണംവിട്ട കാര്‍ റോഡ് സൈഡിലെ കിണറിന്റെ സംരക്ഷണ ഭിത്തി തകര്‍ത്തു. കൊങ്ങാണ്ടൂര്‍ കല്ലിട്ടുനടയ്ക്ക് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. അയര്‍ക്കുന്നത്ത് നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരികയായിരുന്ന ദമ്പതികളാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡിന് മറുവശത്ത് കിണറിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ച് തകര്‍ത്ത വാഹനം തൊട്ടുമുന്‍പിലുണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിക്കാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വാഹനമോടിച്ചിരുന്നയാള്‍ക്ക് ദേഹാസ്വാസ്ഥ്യത്തെ തു്ടര്‍ന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.




0 Comments