Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഇന്‍ഡ്യാര്‍ ഫാക്ടറിക്ക് സമീപം നിയന്ത്രണം വിട്ട ലോറി പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം


പാലാ ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കല്‍ ഇന്ഡ്യാര്‍ ഫാക്ടറിക്ക് സമീപം നിയന്ത്രണം വിട്ട ലോറി പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം. പിക്കപ്പ് വാന്‍ സൈഡിലേക്ക് ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ലോറി പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. രാവിലെ 10 മണിയോടെയായിരുന്നു അപകടം. പാലായില്‍ നിന്നും കിടങ്ങൂരിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍ പെട്ടത്.



Post a Comment

0 Comments