ഭരണഘടന ശില്‍പി ഡോ. ബി ആര്‍ അംബേദ്ക്കറുടെ 65-ാം ചരമ വാര്‍ഷിക ദിനാചരണം നടന്നു. മഹാ പരിനിര്‍വാണ്‍ ദിവസ് ആയി ആചരിക്കുന്ന അംബേദ്ക്കറുടെ ചരമ വാര്‍ഷിക ദിനത്തില്‍ ജില്ല കളക്ട്രേറ്റില്‍ അനുസ്മരണ സമ്മേളനം നടന്നു. ഡോ. ബി ആര്‍ അംബേദ്ക്കറുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഇന്ത്യന്‍ ജനാധിപത്യത്തിന് ഡോ ബി ആര്‍ അംബേദ്ക്കര്‍ അടിസ്ഥാന ശില ഒരുക്കിയതായി ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ പറഞ്ഞു. എഡിഎം ജിനു പുന്നൂസ്, പിആര്‍ഡി മേഖല ഡപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ പ്രമോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments