ലയണ്‍സ് ക്ലബ്ബ് ഒഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ യൂത്ത് എംപവര്‍മെന്റിന്റെ ഭാഗമായി സഹായ വിതരണം നടത്തി. മൂന്നിലവ് പഞ്ചായത്തിലെ പാലിയേറ്റീവ് യൂണിറ്റിന് വീല്‍ ചെയറും ആശ വര്‍ക്കര്‍മാര്‍ക്ക് കോട്ടും ലോട്ടറി വില്‍പ്പനക്കാര്‍ക്ക് കുടയുമാണ് വിതരണം ചെയ്തത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജിമോന്‍ മാത്യു, മെഡിക്കല്‍ ഓഫീസര്‍ ഡോ. അനീറ്റ ജോസഫ്, ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, തുടങ്ങിയര്‍ പങ്കെടുത്തു.




0 Comments