പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്നുവന്ന 64-ാമത് കോട്ടയം ജില്ലാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് സമാപിച്ചു. 825 പോയിന്റുകളോടെ പൂഞ്ഞാര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ദ്രോണാചാര്യ കെ.പി തോമസ് മാഷ് സ്‌പോര്‍ട്‌സ് അക്കാഡമി ചാംപ്യന്‍മാരായി. മല്‍സരത്തിന്റെ എല്ലാ മേഖലകളിലും മികവു പുലര്‍ത്തിയാണ് പൂഞ്ഞാറിന്റെ ഈ നേട്ടം. 690 പോയിന്റോടെ പാലാ അല്‍ഫോന്‍സാ അത്‌ലറ്റിക് അക്കാഡമി രണ്ടാമതെത്തി. 25 ഇനങ്ങളിലാണ് അവസാനദിവസം ഫൈനല്‍ നടന്നത്. 3 ദിവസം നീണ്ടുനിന്ന ചാംപ്യന്‍ഷിപ്പ് 9-ാം തീയതിയാണ് ആരംഭിച്ചത്.




0 Comments