Breaking...

9/recent/ticker-posts

Header Ads Widget

ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക് രണ്ടാം ദിവസവും തുടര്‍ന്നു.



ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക് രണ്ടാം ദിവസവും തുടര്‍ന്നു. പൊതു മേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന പണിമുടക്ക് നടത്തുന്നത്. പണിമുടക്കിനെ തുടര്‍ന്ന് പ്രമുഖ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പാലായില്‍ ബാങ്ക് ജീവനക്കാര്‍ എസ് ബി ഐ മെയിന്‍ ബ്രാഞ്ചിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സമ്മേളനം ഇസ്‌കഫ് ജനറല്‍ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജന്‍ ഉദ്ഘാടനം ചെയ്തു. എ കെ ബി എഫ് ജില്ലാ ചെയര്‍മാന്‍ പി എസ് രവീന്ദ്രനാഥ് , പ്രമുഖ ബാങ്ക് യൂണിയന്‍ ഭാരവാഹികളായ കെ ജെ തോമസ്, ആര്‍ സി മോഹന്‍ദാസ് , എം അരുണ്‍, ആര്‍ എസ് അരവിന്ദ്, ലിസിമോള്‍ ജോസഫ്, ജിനു ജോണ്‍, സെനിത്ത് സാം മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments