Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട് ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തോട്ടില്‍ വീണ് ബൈക്ക് യാത്രികന്‍ മരണമടഞ്ഞു.


നിയന്ത്രണം വിട്ട് ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തോട്ടില്‍ വീണ്  ബൈക്ക് യാത്രികന്‍ മരണമടഞ്ഞു. കോട്ടയത്ത് മാലം ജംഗ്ഷന്‍ സമീപമുള്ള പാലത്തില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്.  മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ ദീപുവിന്റെ മകന്‍ അരവിന്ദ് ടി.സി (22 വയസ്) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ  ഡ്രൈവറായിരുന്നു. രാത്രിയില്‍ ഈ വഴി പോയവര്‍ വാഹനം മറിഞ്ഞ് കിടക്കുന്നത് കണ്ടെങ്കിലും തോട്ടില്‍ യാത്രികന്‍ വീണതായി മനസിലാക്കിയിരുന്നില്ല. രാവിലെ നടത്തിയ തെരച്ചിലിലാണ് അരവിന്ദ് പത്തടിയിലധികം താഴെ തോട്ടില്‍ കിടക്കുന്നത് കണ്ടത്. പിന്നീട് പാമ്പാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു.





Post a Comment

0 Comments