ആലപ്പുഴ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തി. ടി.ബി റോഡില്‍ നിന്നുമാരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ പി.ജെ തോമസ്, എന്‍.കെ ശശികുമാര്‍, മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കന്‍, രഞ്ജിത് മീനാഭവന്‍, ബിനീഷ് ചൂണ്ടച്ചേരി, അഡ്വ. ജി അനീഷ്, കെ.എസ് സജീവ്, ബിനു എം.ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




0 Comments