Breaking...

9/recent/ticker-posts

Header Ads Widget

കേരളാ പോലീസിന്റെ അന്വേഷണം ഏകപക്ഷീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍


ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള കേരളാ പോലീസിന്റെ അന്വേഷണം ഏകപക്ഷീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. അമ്പലപ്പുഴ അടക്കമുള്ള ജനപ്രതിനിധികളുടേയും, പോലീസിന്റേയും സഹായം എസ്ഡിപിഐക്ക് ലഭിക്കുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു. ഇതേതേതുടര്‍ന്നാണ് പ്രതികള്‍ക്ക്  സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപെടാന്‍  അവസരം ലഭിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.എസ്ഡിപിഐ യെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന നിലപാടാണ് ബിജെപിക്കുള്ളതെന്നും കെ സുരേന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു.



Post a Comment

0 Comments